ശാസ്ത്ര പുസ്തക പ്രചരണത്തിന് കൊടക്കാട്ട് ആവേശകരമായ പ്രതികരണം

കൊടക്കാട് : ഈ മാസം 9 ന് രാവിലെ 9 മണിക്ക് വെള്ളച്ചാലില്‍ എത്തുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥയുടെ സന്ദേശം വീടുകളിലെത്തിക്കുന്നതിന് ആസൂത്രണം ചെയ്ത ശാസ്ത്ര പുസ്തക പ്രചരണത്തിന് കൊടക്കാട്ട് ആവേശകരമായ പ്രതികരണം.ശാസ്ത്ര പുസ്തക പ്രചരണത്തിന്റെ ഉദ്ഘാടനം എഴുത്തുകാരനും സിനിമാ സീരിയല്‍ പ്രവര്‍ത്തകനുമായ രാജന്‍ കൊടക്കാടിന് നല്‍കി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ നിര്‍വഹിച്ചു. മുന്‍ എ.ഇ.ഒ. എം.കെ. വിജയകുമാര്‍, പ്രദീപ് കൊടക്കാട്, സി.ശശികുമാര്‍ സംസാരിച്ചു.
പുത്തനിന്ത്യ പണിയുവാന്‍ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 150 മേഖലാ ശാസ്ത്ര ജാഥകളില്‍ തൃക്കരിപ്പൂര്‍ ജാഥയാണ് കൊടക്കാട്ട് എത്തുന്നത്.

വെള്ളച്ചാല്‍ ഓട്ടോ സ്റ്റാന്റില്‍ പദയാത്രയ്ക്ക് നല്‍കുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് എം. കുഞ്ഞിരാമന്‍ മാഷ്, പി.പി.സുകുമാരന്‍, എന്‍.സത്താര്‍, സി.ശശികുമാര്‍, ശരത് വൈശാഖ് കൊടക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചരണമാണ് നടന്നു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *