എരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നാളെ ആരംഭിക്കും

കോളിച്ചാല്‍: എരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നാളയും, മറ്റന്നാളുമായി നടക്കും (ഡിസംബര്‍ 6, 7). നാളെ രാവിലെ 5.30ന് നട തുറക്കല്‍, കലവറ ഘോഷയാത്ര, 11 മണിക്ക് സംഗീതാര്‍ച്ചന, 12.30 ന് മഹാപൂജ, 4 മണിക്ക് സര്‍വ്വൈശ്വര വിളക്ക് പൂജ,
5 മണിക്ക് ആചാര്യ വരവേല്‍പ്പ്, 6.30 ന് ഭജനാമൃതം, 8.15 ന് തിരുവാതിര, 8.30 ന് നൃത്തസന്ധ്യ. ഡിസംബര്‍ 7ന് രാവിലെ നടതുറക്കല്‍, ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, 9.30 ന് നെയ്യഭിഷേകം, 12.30 ന് മഹാപൂജ, 6.30 ന് ദീപാരാധന, 8.30 ഘോഷയാത്ര, 9 മണിക്ക് കോമഡി ഷോ.

Leave a Reply

Your email address will not be published. Required fields are marked *