കായംകുളം: ഡെലിവറി ബോയിയായി വിസ നല്‍കാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കായംകുളം പൊലീസിന്റെ പിടിയിലായത് കായംകുളത്തെ രണ്ടാംകുറ്റിയില്‍ സഫിയ ട്രാവത്സ് ഉടമ ചുനക്കര നടുവിലേമുറിയില്‍ മലയില്‍ വീട്ടില്‍ ഷാന്‍ (38) ആണ്. വയനാട് സ്വദേശിയില്‍നിന്ന് 2,56,900 രൂപയും താമരക്കുളം സ്വദേശിയില്‍നിന്ന് 1,50,000 രൂപയും വാങ്ങി. കായംകുളം മുരിക്കുംമൂട്ടില്‍ ഇന്‍ഷാ ട്രാവത്സ് നടത്തിയാണ് ഇത്തരത്തില്‍ ഒരു തട്ടിപ്പ് നടത്തിയത്. എന്നാല്‍ പരാതിയെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തി കേസ് എടുത്തതിനെ തുടര്‍ന്നാണ് സഫിയ ട്രാവത്സ് എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങി തട്ടിപ്പ് തുടര്‍ന്നത്. ആളുകളില്‍ നിന്ന് തട്ടിയെടുത്ത പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയും ആഡംബര വീട് നിര്‍മിക്കുകയും ചെയ്തതായും, നിരവധി പേരില്‍നിന്ന് ഇത്തരത്തില്‍ പണം വാങ്ങിയതായി സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു.