ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം തവണയും വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 1818.50 രൂപയായി വര്‍ധിച്ചു. അതേസമയം, ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. കേരളത്തില്‍ 17 രൂപയോളം വര്‍ധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 0.94 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 71.84 ഡോളറായാണ് വില കുറഞ്ഞത്.ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 0.72 ഡോളര്‍ കുറഞ്ഞ് ബാരലിന് 68 ഡോളറായി.