രാജപുരം:കേരള വ്യാപാരി വ്യാസായി ഏകോപന സമിതി വനിതാ വിംഗ് ഒടയംഞ്ചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും സംരംഭകത്വ സെമിനാറും വ്യാപാര ഭവനില്‍ വെച്ച് നടത്തി. സംരംഭകത്വ സെമിനാര്‍ കെ വി വി ഇ എസ് ഒടയംചാല്‍ യൂണീറ്റ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഷിനോജ് ചാക്കോയും, വാര്‍ഷിക ജനറല്‍ ബോഡിയോഗം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് രേഖ മോഹന്‍ദാസും ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ഒടയംചാല്‍ യൂണീറ്റ് പ്രസിഡന്റ് മേരി മാത്യു അധ്യക്ഷത വഹിച്ചു.
സംരംഭകത്വ പരീശീലനക്ലാസിന് വ്യവസായ വികസന വകുപ്പ് ഓഫീസര്‍ അഭിന്‍ മോഹന്‍ നേതൃത്ത്വം നല്‍കി. വനിതാ വിംഗ് ജില്ലാ സെക്രട്ടറി മായ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ വിംഗ് ജില്ലാ കൗണ്‍സില്‍ അംഗം രാജി സുനില്‍, കെ വി വി ഇ എസ് ഒടയംചാല്‍ യൂണീറ്റ് ജനറല്‍ സെക്രട്ടറി ലിജോ ടി ജോര്‍ജ്, യൂണിറ്റ് ട്രഷറര്‍ ഇ എന്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബിന്നി ജോബി സ്വാഗതവും യൂണിറ്റ് ട്രഷറര്‍ റുഖിയ നന്ദിയും പറഞ്ഞു