അജ്മാന്‍ : അജ്മാന്‍ റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് നടന്ന ഷാര്‍ജ ഫ്രൈഡേയ്‌സ് ഫാമിലി കൂട്ടയ്മയും ക്രിക്കറ്റ് പ്രിമിയര്‍ ലീഗും പ്രായ വ്യത്യാസമില്ലാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉത്സവ പ്രതീതി പകര്‍ന്നു. ഡിസംബര്‍ 1 ഫ്രൈഡേ 5 മണിക്ക് ആരംഭിച്ച പ്രോഗ്രാം ശനിയാഴ്ച രാവിലെ 8 മണിവരെ നീണ്ടു നിന്നു.
ആവേശകരമായ ക്രിക്കറ്റ് പ്രിമിയര്‍ ലീഗില്‍ മൊയ്ദീന്‍ എ എം നയിച്ച ഷാര്‍ജ കിങ്സ് ചാമ്പ്യന്മാരായി, നൗഷാദ് അര്‍ജാല്‍ നയിച്ച ഷാര്‍ജ ബ്ലാസ്റ്റേഴ്സ് ആണ് റണ്ണേഴ്‌സപ്പ്,
താജു ആദൂര്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു,
ഇബ്രാഹിം പള്ളങ്കോട്, ഡോക്ടര്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു,
കൂട്ടയ്മയിലേക് എത്തിച്ചേര്‍ന്ന അതിഥികളെ സ്വീകരിക്കാനായി സംഘാടക സമിതി വ്യത്യസ്ത വിഭവങ്ങളോട് കൂടി ഒരുക്കിയ സൗജന്യ തട്ടുകട പ്രോഗ്രാമിന്റെ മുഖ്യ ആകര്‍ഷണമായി മാറി. കൂടാതെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഒരുക്കിയ വിവിധയിനം മത്സരങ്ങളും ഏറെ ആവേശം നിറഞ്ഞതായി മാറി. അടുത്ത വര്‍ഷം ഡിസംബര്‍ 2 നു പ്രോഗ്രാം നടത്തുമെന്നു സംഘാടക സമിതി അറിയിച്ചു.