ലോക മണ്ണ് ദിനാഘോഷം ചന്ദ്രശേഖരന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു

മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലോക മണ്ണ് ദിനാഘോഷം ഇ. ചന്ദ്രശേഖരന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പടന്നക്കാട് അനന്തപള്ള ശ്രീ മുത്തപ്പന്‍ ഓഡിറ്റോറിയ ഹാളില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ളയുടെ അധ്യക്ഷത വഹിച്ചു .

നവംബര്‍ 23,24 തീയതികളില്‍ ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി നടത്തിയ ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണവും കര്‍ഷകരുടെ മണ്ണ് പരിശോധന റിപ്പോര്‍ട്ടും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും കര്‍ഷകര്‍ക്കായുള്ള സൂക്ഷ്മ കീടാണു മിശ്രിത വിതരണ ഉദ്ഘാടനവും ഇ. ചന്ദ്രശേഖരന്‍ എം.എല്‍ .എ നിര്‍വഹിച്ചു.
കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാഗവേന്ദ്ര മണ്ണ് ദിന സന്ദേശം നല്‍കി. കാഞ്ഞങ്ങാട് മുനിസിപ്പല്‍സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ പി അഹമ്മദ് അലി, ശ്രീമതി കെ ലത,, കെ വി സരസ്വതി, കെ പ്രഭാവതി, കൗണ്‍സിലര്‍മാരായ സി രവീന്ദ്രന്‍, കെ കെ ബാബു, ടിബാലകൃഷ്ണന്‍, വി വി ശോഭ, കൂടാതെ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബിന്ദു കെ, വി എഫ് പി സി കെ ജില്ലാ മാനേജര്‍ രാജേഷ് യു, കാഞ്ഞങ്ങാട് കൃഷി ഓഫീസര്‍ മുരളീധരന്‍ കെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിള പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി വകുപ്പ് റിട്ടയര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ വീണ റാണിയും, മണ്ണ് പരിപാലനം എന്ന വിഷയത്തെ കുറിച്ച് സോയില്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് പി വി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. കേന്ദ്ര ഗവണ്മെന്റ് ന്റെ കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് ജില്ലാ കോഡിനേറ്റര്‍ യു അജിത് കുമാര്‍ സംസാരിച്ചു. കര്‍ഷകര്‍ക്ക് ചെറുകിട കാര്‍ഷിക ഉപകരണങ്ങളെ പരിചയ പെടുത്താനും ആക്കാനും വിശദമാക്കാനും പെര്‍ഫെക്ട് ആഗ്രോ മെഷിനറിയുടെ പ്രദര്‍ശന സംഘടിപ്പിച്ചു. കമ്പനിയുടെ ഏരിയ മാനേജര്‍ ഡോണ്‍ ജോസഫ് മെഷനറിയെ കുറിച്ച് പരിചയപ്പെടുത്തി. മണ്ണ് ദിനാഘോഷ പരിപാടിക്ക് മണ്ണ് പര്യവേഷണം അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് പി.വി സ്വാഗതവും കാസര്‍കോട് മണ്ണ് സംരക്ഷണ ഓഫീസര്‍ എം നാരായണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *