രാജപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ അംഗന്‍വാടികളെയും ഹരിത സ്ഥാപനങ്ങളായുള്ള പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എന്‍ എസ്, പഞ്ചായത്തംഗങ്ങളായ പി ഗോപി, കുഞ്ഞികൃഷ്ണന്‍,നിഷ അനന്തന്‍, അസി. സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍,പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുമിത്രന്‍ ഒ വി എന്നിവര്‍ സംസാരിച്ചു.ഹരിത സ്ഥാപങ്ങളായി പ്രഖ്യാപിച്ച മുഴുവന്‍ അംഗന്‍വാടികള്‍ക്കും ഹരിത സ്ഥാപന പോസ്റ്റര്‍ ബ്ലോക്ക് പ്രസിഡന്റ് വിതരണം ചെയ്തു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ മിനി സ്വാഗതവും എം രാമചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.