നീലേശ്വരം : ഡിസംബര്‍ 15 ന് കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി ഏ സി യും സംയുക്തമായി ചിറപ്പുറത്തെ നീലേശ്വരം നഗരസഭാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി ദാമോദരന്റെ അധ്യക്ഷതയില്‍ വടംവലി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫസര്‍ പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രവീണ്‍ മാത്യു, മുന്‍ നഗരസഭ കൗണ്‍സിലര്‍ എ.വി സുരേന്ദ്രന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അനില്‍ ബങ്കളം, നീലേശ്വരം പ്രസ്‌ഫോറം പ്രസിഡണ്ട് സേതു ബങ്കളം, കെ രഘു, കെ.വി അഭിലാഷ്, ഒ.വി രവീന്ദ്രന്‍, ഗോപിനാഥന്‍, സി.കെ ചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍ സ്വാഗതവും കൃപേഷ് മണ്ണട്ട നന്ദിയും പറഞ്ഞു. സീനീയര്‍ പുരുഷ- മിക്‌സഡ് വിഭാഗത്തിലാണ് വടംവലി ചാമ്പ്യന്‍ഷിപ്പ് നടക്കുക.സംസ്ഥാനത്തെ 14 ജില്ലയിലുമായി 420 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
സംഘാടകസമിതി ഭാരവാഹികളായി പി.പി മുഹമ്മദ് റാഫി (ചെയര്‍മാന്‍), എ.വി സുരേന്ദ്രന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), അനില്‍ ബങ്കളം (ജനറല്‍ കണ്‍വീനര്‍).