അജാനൂര്‍: ന്യൂ പവര്‍ ലേഡീസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉന്നത തലങ്ങളില്‍ മികവ് തെളിയിച്ച് വിജയം കരസ്ഥമാക്കിയ കൂട്ടായ്മ അംഗങ്ങളുടെ മക്കളായ ആയിഷ കെ.എം, മെഹക് പര്‍വീന്‍ ബീഗം, ഫാത്തിമ ജലീല്‍ ഖൈറുന്നിസ ടി, തുടങ്ങിയവര്‍ക്ക് അനുമോദനവും ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി. സൗത്ത് ചിത്താരി ബംഗ്ലോ റസ്റ്റോറന്റില്‍ വെച്ച് നടന്ന ചടങ്ങ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ സി.കെ ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു.
ന്യൂ പവര്‍ ലേഡീസ് കൂട്ടായ്മ പ്രസിഡന്റ് ജയ ലക്ഷ്മി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കീന ബഷീര്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സി കുഞ്ഞാമിന വിഷയാവതരണം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് മെമ്പര്‍ സി എച്ച് ഹംസ, സി കുഞ്ഞബ്ദുല്ല ഹാജി, എ ഹമീദ് ഹാജി, എം ഹമീദ് ഹാജി, അഹമ്മദ് കൃമാണി, ജെ പി എച്ച് എന്‍ അമ്പിളി മൊട്ടിവേഷന്‍ സ്പീക്കര്‍ റസിയ തുടങ്ങിയവര്‍ സംസാരിച്ചു. അശ്വതി പ്രജിത്ത് നന്ദി പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന വിളര്‍ച്ച എച്ച് ബി പരിശോധന ക്യാമ്പും നടത്തി.