രാജപുരം: ഭരണഘടന ശില്പി ഡോ. ബി ആര്‍ അംബേദ്കറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഭരണഘടന സംരംക്ഷണ പ്രതിജ്ഞയെടുത്തു. കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട് ഉദ്ഘാടനം ചെയ്തു. ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഗംഗാധരന്‍ ആടകം, എം യു തോമസ്സ്, ആലി പി.എ, സോമി മാത്യു, വി ബാലകൃഷ്ണന്‍ ബാലൂര്‍ , എം എം സൈമണ്‍, വിനോദ് കപ്പിത്താന്‍, സജി മണ്ണൂര്‍, ബി അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.