രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ ലൈഫ് ഭവനപദ്ധതിയില്‍ വീടുപണി പൂര്‍ത്തീകരിച്ച മുട്ടിച്ചരലിലെ ബീഫാത്തിമ്മയുടെ വീടിന്റെ താക്കോല്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് ഭവനപദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണം വാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തിലാണ് പണി പൂര്‍ത്തികരിച്ചത്. പഞ്ചായത്ത് ലൈഫ് ഭവന പദ്ധതയില്‍ വീടു ലഭിച്ചവര്‍ക്ക് നിര്‍മ്മിക്കാന്‍ 50 സെന്റ് സ്ഥലം പഞ്ചായത്തിനു വിട്ടു നല്‍കുന്നതിനുള്ള സമ്മതപത്രം സുകുമാരന്‍ കുമ്പള എം എല്‍ എയ്ക്ക് കൈമാറി.
സ്ഥലം നല്‍കിയ സുകുമാരന്‍ കുമ്പള, വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയ ബഷീര്‍ മുട്ടിച്ചരല്‍ എന്നിവര്‍ക്കുള്ള ഉപഹാരവും എം എല്‍ എ ചടങ്ങില്‍ നല്‍കി. പഞ്ചായത്ത് വി ഇ ഒ രമ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനികൃഷ്ണന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ്, പഞ്ചായത്ത് അംഗങ്ങളായ നിഷ അനന്ദന്‍, കെ എം കുഞ്ഞികൃഷ്ണന്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ പി എല്‍ ഉഷ, എഡി എസ് സെക്രട്ടറി ടി കെ കലാരഞ്ജിനി, ഹരിതസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് രജിത പവിത്രന്‍, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് മധുസൂദനന്‍ , ടി കെ രാമചന്ദ്രന്‍ ,ശാസ്ത ഗംഗാധരന്‍, എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പറും വൈസ് പ്രസിഡന്റുമായ പി.ദാമോദരന്‍ സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ പി ജയകുമാര്‍ നന്ദിയും പറഞ്ഞു.