രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് സമ്പൂര്‍ണ്ണ ഹരിത വാര്‍ഡായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി രാജപുരം ടൗണില്‍ വ്യാപാരികളും ടാക്‌സി ഡ്രൈവര്‍മാരും, രാജപുരം ഹൈസ്‌കൂളിലെ എന്‍ സി സി, സ്‌കൗട്ട് യൂണിറ്റുകളും ചേര്‍ന്ന് ടൗണ്‍ ശുചീകരണം നടത്തി. ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ വനജ ഐത്തു നിര്‍വ്വഹിച്ചു. കെവിവി ഇഎസ് രാജപുരം യൂണിറ്റ് പ്രസിഡന്റ് മധുവളപ്പില്‍ അധ്യക്ഷത വഹിച്ചു.
രാജപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോബി തോമസ്, ഹെഡ്മാസ്റ്റര്‍ സജി സ്രായിപള്ളില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനു എംആര്‍, ജെ എച്ച് ഐ അനി തോമസ്, ടാക്‌സി ഡ്രൈവേഴ്‌സ് പ്രതിനിധി റോയി പി എല്‍ ,കെവിവി ഇഎസ് യൂണിറ്റ് സെക്രട്ടറി എം എം സൈമണ്‍ എന്നിവര്‍ സംസാരിച്ചു.