പാലക്കുന്ന് വാട്‌സാപ്പ് കൂട്ടായ്മ വാര്‍ഷികാഘോഷം ജനുവരി 4ന്

ജില്ലാതല കൈകൊട്ടിക്കളി മത്സരത്തില്‍ പങ്കെടുക്കാന്‍ 20 നകം പേര് നല്‍കണം

പാലക്കുന്ന് : പാലക്കുന്ന് വാട്‌സാപ്പ് കൂട്ടായ്മയുടെ
ആറാം വാര്‍ഷികാഘോഷം ജനുവരി 4ന് നടക്കും. (ഡിസംബര്‍ 29 ന് നടത്താനായിരുന്നു മുന്‍ തീരുമാനം). അതോടനുബന്ധിച്ച് ജില്ലാതല
കൈകൊട്ടിക്കളി മത്സരം നടത്തുന്നുണ്ട്. പാലക്കുന്ന് പള്ളം കിക്കോഫ് ടര്‍ഫില്‍ വൈകുന്നേരം 5 നാണ് മത്സരം തുടങ്ങുക. വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് 15000,10000, 5000 രൂപ വീതം പ്രൈസ് മണിയും ട്രോഫിയും നല്‍കും.പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 20നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ :9947235975, 9497190246.
കെ. കെ. കോട്ടിക്കുളം ഫാമിലിയുടെ നാടന്‍ പാട്ട്, നാട്ടിപ്പാട്ട്, വിവിധ ടീമുകളുടെ ഒപ്പന, തിരുവാതിരക്കളിയും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും.

ഭാരവാഹികള്‍

ഡോ. നൗഫല്‍ (പ്രസിഡന്റ് )
പി. വി. ഉദയകുമാര്‍ (ജനറല്‍ സെക്രട്ടറി) ഹരിദാസ് തെല്ലത്ത് (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ് പാലക്കുന്ന് വാട്‌സാപ്പ് കൂട്ടായ്മയുടെ ഭാരവാഹികള്‍.
വാര്‍ഷികാഘോഷത്തിന്റെ നടത്തിപ്പിനായി പ്രത്യേകം കമ്മിറ്റി രൂപീകരിച്ചു. പാലക്കുന്നില്‍ കുട്ടി (ചെയര്‍മാന്‍), മുജീബ് മാങ്ങാട് (വര്‍ക്കിങ് ചെയര്‍മാന്‍), പി. വി. ഉദയകുമാര്‍ (ജനറല്‍ കണ്‍വീനര്‍), സുരേഷ് ബേക്കല്‍ ( കണ്‍വീനര്‍), പള്ളം നാരായണന്‍ (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), വിശ്വനാഥ് കൊക്കാല്‍ (കണ്‍വീനര്‍), ഹരിദാസ് തെല്ലത്ത്
(ട്രഷറര്‍), സി. കെ. കണ്ണന്‍ (ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍), പ്രമീള ചാപ്പയില്‍ (കണ്‍വീനര്‍), സുകു പള്ളം (പബ്ലിസിറ്റി ചെയര്‍മാന്‍), സി. കെ. രഞ്ജിത്ത് (കണ്‍വീനര്‍).

Leave a Reply

Your email address will not be published. Required fields are marked *