പാലക്കുന്ന് : ഉദുമ പടിഞ്ഞാര്‍ പൊന്മണി പുരുഷ സ്വയം സഹായ സംഘം ഒന്നര ഏക്കര്‍ തരിശു വയലില്‍ നടത്തിയ നെല്‍കൃഷി വെള്ളം കയറി പൂര്‍ണമായും നശിച്ചു. പായലുകളും കാടുകളും നീക്കിയാണ് നാട്ടുകൂട്ടായ്മ ജന്മയിലെ വയലില്‍ രണ്ടാംവിള കൃഷിയിറക്കിയത്.
നൂമ്പില്‍ പുഴയില്‍ വെള്ളം അടിക്കടി നിറയുമ്പോള്‍ കൃഷി ചെയ്ത പാടത്ത് വെള്ളം നിറയും. അത് കടലിലേക്ക് ഒഴുക്കുവാന്‍ അഴിമുഖത്തെ പൂഴി നീക്കേണ്ടി വരുന്നത് ഏറെ ശ്രമകരമാണെങ്കിലും സംഘം പ്രവര്‍ത്തകര്‍ തന്നെ അത് നീക്കുന്നതാണ് പതിവ് രീതി. പക്ഷേ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ കൃഷി മുഴുവനായും വെള്ളത്തിനടിയിലായി. സമീപ പ്രദേശത്തെ കൃഷി ചെയ്യാത്ത പാടങ്ങളിലെ മുഴുവന്‍ പായലുകളും കൃഷി ചെയ്ത പാടത്തേക്ക് കയറുകയും കൃഷി നശിക്കുകയും ചെയ്തു . കൃഷി ചെയ്യുവാനും പാടത്തെ പായല്‍ നീക്കുവാനും അഴിമുഖത്തെ മണ്ണ് നീക്കം ചെയ്യുവാനും ഭീമമായതുക ചെലവായതിന്റെ ആശങ്കയിലാണ് സംഘം പ്രവര്‍ത്തകര്‍.