സംഘശക്തി ഗ്രന്ഥാലയത്തില്‍ ടോട്ടോ – ചാന്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.
കരിവെള്ളൂര്‍ : കുട്ടികളെ ശാസിക്കാതെ സ്‌നേഹിച്ചു വളര്‍ത്തുകയാണ് വേണ്ടതെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ മാഷ് പറഞ്ഞു. നിടുവപ്പുറം സംഘശക്തി ഗ്രന്ഥാലയം വി.ശശിധരന്റെയും സവിതയുടെയുടെയും വീട്ടുമുറ്റത്ത് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തില്‍ പ്രശസ്ത ടി വി അവതാരകയും യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറുമായ തെത്സുകോ കുറി യോനഗി രചിച്ച ‘ടോട്ടോ- ചാന്‍ ‘ പുസ്തകത്തിലെ മുഖ്യ കഥാ പാത്രമായ കൊബായാഷി മാഷിന്റെ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ സദസ്സുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളില്‍ നിന്നുള്ള യാത്രകള്‍, എല്ലാ കുട്ടികളെയും ഒന്നാമതെത്തിക്കാന്‍ നടത്തിയിരുന്ന റ്റോമോ സ്‌കൂളിലെ വിവിധ മത്സരങ്ങള്‍, ‘കടലില്‍ നിന്നും മലകളില്‍ നിന്നുമുള്ള പങ്കുണ്ടോ’ എന്ന് ചോദിക്കുന്ന ഉച്ചഭക്ഷണസമയം, ലൈബ്രറിയിലേക്കുള്ള ഓട്ടം തുടങ്ങി കൊബായാഷി മാഷ് നടത്തിയ ‘അത്ഭുത സ്‌കൂളിന്റെ’ വിശേഷങ്ങളാണ് പുസ്തകം നിറയെ.
വികൃതിക്കുട്ടിയെ ലോകം അറിയുന്ന ആളാക്കി മാറ്റിയ കൊബായാഷി മാഷെക്കുറിച്ചുള്ള പുസ്തകം എല്ലാ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും വായിച്ചിരിക്കേണ്ടതാണ് – കൊടക്കാട് മാഷ് ചൂണ്ടിക്കാട്ടി..എന്‍. വി. അശോകന്‍ അദ്ധ്യക്ഷനായി. ഗ്രന്ഥാലയം പ്രസിഡന്റ് വി.ശശിധരന്‍, സെക്രട്ടരി എ.കെ. രമ
,തമ്പാന്‍ മാസ്റ്റര്‍, ബാലചന്ദ്രന്‍ മാസ്റ്റര്‍, മഞ്ജുളവേണി ടീച്ചര്‍, ശോഭ കല്ലത്ത് സംസാരിച്ചു.