രാജപുരം: ക്ഷേത്രങ്ങളും ദേവസ്ഥാനങ്ങളും കാവുകളും കൊണ്ട് സമ്പന്നമായ ഒമ്പതാം നാട്ടില്‍ ശ്രീ മഹാദേവന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും മറ്റു ഉപദേവന്മാരുടെയും ദേവസാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന പെരുതടി മഹാദേവ ക്ഷേത്രത്തില്‍ ഡിസംബര്‍ 8 മുതല്‍ 15 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കും. 7 ദിവസങ്ങളിലായി നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന് നേതൃത്വം നല്‍കുന്നത് പയ്യന്നൂര്‍ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിയാണ്.
ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഉദ്ഘാടനം 8 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ട് കിഴക്കെ ഇല്ലത്ത് നാരയണ പട്ടേരി നിര്‍വ്വഹിക്കും. ബ്രഹ്മ ശ്രീ കക്കാട്ട് പടിഞ്ഞാറെ ഇല്ലത്ത് കേശവ പട്ടേരി അനുഗ്രഹ പ്രഭാഷണം നടത്തും. പരായണം എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ 8.30 വരെയും, 9 മണി മുതല്‍ 12.30 വരെയും 2 മണി മുതല്‍ 6 മണി വരെയും ആയിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 16 ന് തിരുവാതിര ആഘോഷവും നടക്കും.