രാജപുരം: പനത്തടി ഫോറസ്‌റ് സെക്ഷന്റെ ആന്റി പോച്ചിംഗ് ഓപ്പറേഷന്‍ പരമ്പരകളുടെ ഭാഗമായി നായാട്ട് സംഘത്തെ രാജപുരം പൈനിക്കര റിസര്‍വ് വനത്തില്‍ നിന്ന് പിടികൂടി. മഞ്ഞങ്ങാനം – നീളംക്കയം സ്വദേശികളായ രാജേഷ് സി , രാജേഷ് ബി എന്നിവരാണ് അറസ്റ്റിലായത്. ദിവാകരന്‍ എന്ന ദീപു സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കൃഷി നാശത്തിന് കാട്ട്പന്നി കളെ ഉപാധികളോടെ കൊല്ലാന്‍ ഉള്ള ഓര്‍ഡര്‍ ദുരുപയോഗം ചെയ്യാന്‍ ഉള്ള ശ്രമവും പനത്തടി സെക്ഷന്‍ ഇതോടെ തടയിട്ടു. പൈനികര പ്ലാന്റേഷന്റെ സമീപ പ്രദേശങ്ങളിലുള്ളവരുടെ ആടിനെ നായാട്ടുകാര്‍ തട്ടി കൊണ്ട് പോവുന്നു എന്ന പരാതിയും വ്യാപകമായതോടെയാണ് പനത്തടി സെക്ഷന്‍ ആന്റി പോച്ചിങ് ഓപ്പറേഷന്‍ പൈനികര വനത്തില്‍ നടത്തിയത്. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ ആര്‍ കെ എന്നിവരുടെ നേതൃത്വത്തില്‍ ബി എഫ് ഒ മാരായ വി.പ്രകാശന്‍, ഡി.വിമല്‍ രാജ് , വിനീത്, വിഷ്ണുകൃഷ്ണന്‍ എന്നിവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. പ്രതികളെ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുലിന്റെ നേതൃത്വത്തില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.