കരിപ്പോടിയില്‍ കണ്ടത് പുലിയോ കാട്ടുപൂച്ചയോ?

കാട് മൂടികിടക്കുന്ന ആള്‍പാര്‍പ്പില്ലാത്ത
പറമ്പ് ഭീഷണിയാകുന്നു വെന്ന് നാട്ടുകാര്‍

പാലക്കുന്ന് : കരിപ്പോടി മുച്ചിലോട്ട് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി കണ്ടത് പുലിയാണെന്നും കാട്ടുപൂച്ചയാണെന്നുമുള്ള സംശയത്തില്‍ പരിസരവാസികളും നാട്ടുകാരും ഭയപ്പാടില്‍. വ്യാഴാഴ്ച
രാത്രി ഏറെ വൈകിയാണ് കരിപ്പോടി മുച്ചിലോട്ട് ഭാഗത്തെ ‘ശിവപൂജ’ വീട്ടിലുള്ളവരാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. ഉടനെ മൊബൈലില്‍ ഫോട്ടോ എടുത്ത് ചുറ്റുവട്ടത്തുള്ളവരെ അറിയിക്കുകയായിരുന്നു.
പത്തോളം വീടുകള്‍ ഉള്ള ഈ പ്രദേശത്ത് ആള്‍പാര്‍പ്പില്ലാത്ത ഒരേക്കറോളം വരുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പ് കാട് മൂടികിടക്കുന്നുവെന്നും അതില്‍ ഇഴ ജന്തുക്കളും മറ്റും യഥേഷ്ട മുണ്ടെന്ന പരിസരവാസികളുടെ പരാതി ശരിയാണെന്ന് സ്ഥലത്തെത്തിയ വാര്‍ഡ് അംഗവും ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ. വി.ബാലകൃഷ്ണന്‍ പറഞ്ഞു . ഫോട്ടോവില്‍ നിന്ന് പുലിയാണോ കാട്ടുപൂച്ചയോ എന്ന് വ്യക്തമാകുന്നില്ലെങ്കിലും കുറച്ചു ദിവസം മുന്‍പ് മുദിയക്കാല്‍ ഭാഗത്ത് നാട്ടുകാര്‍ ഒരു കാട്ടുപൂച്ചയെ കണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുലിയാണെന്ന ഭയത്തില്‍ തിരുവക്കോളി, കരിപ്പോടി, മുദിയക്കാല്‍ ഭാഗത്തിലൂടെ പ്രഭാതസവാരി നടത്തുന്നവര്‍ യാത്ര ഒഴിവാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *