കാഞ്ഞങ്ങാട്: കാറ്റാടിയില്‍ സി.പി.ഐ.എം കാറ്റാടി ഫസ്റ്റ്, സെക്കന്‍ഡ് ബ്രാഞ്ചുകള്‍ക്കും ജനശക്തി കലാവേദിക്കും ഗ്രന്ഥാലയത്തിനും വേണ്ടി പണിത കാറ്റാടി എ.കെ.ജി മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 15ന് വൈകിട്ട് 3. 30ന് നിര്‍വഹിക്കും. ഉദ്ഘാടന പരിപാടിയുടെ പ്രചരണാര്‍ത്ഥം കാറ്റാടി ജനശക്തി ക്ലബ്ബ് പ്രവര്‍ത്തകര്‍ വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനും സി.പി.എം നേതാവുമായ കാറ്റാടി കുമാരന്‍ വിളംബര ബൈക്ക് റാലിയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. കാറ്റാടി ജനശക്തി ക്ലബ്ബിന്റെ ജേഴ്‌സിയണിഞ്ഞകുട്ടികളും വനിതകളും യുവാക്കളുമടങ്ങിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വിളംബര ബൈക്ക് റാലിയില്‍ അണിനിരന്നു. കാറ്റാടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി കാഞ്ഞങ്ങാട് നഗരം ചുറ്റി എ.കെ.ജി മന്ദിര പരിസരത്ത് സമാപിച്ചു.