കൊളവയല്‍ കാറ്റാടി ധര്‍മ്മശാസ്താ ഭജനമന്ദിരം വാര്‍ഷികവും പ്രതിഷ്ഠാദിനോത്സവവും നടപ്പന്തല്‍ സമര്‍പ്പണവും നടന്നു

കാഞ്ഞങ്ങാട്: കാറ്റാടി കൊളവയല്‍ ധര്‍മ്മശാസ്താ മന്ദിരത്തിന്റെ പതിനഞ്ചാം വാര്‍ഷികവും പ്രതിഷ്ഠ ദിനോത്സവവും നടപ്പന്തല്‍ സമര്‍പ്പണവും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. കാറ്റാടി കൊളവയല്‍ അയ്യപ്പ ഭജന മന്ദിരത്തിലെ ഭാര്‍ഗ്ഗവ ഗുരുസ്വാമി നടപ്പന്തല്‍ സമര്‍പ്പണ കര്‍മ്മം നിര്‍വഹിച്ചു തുടര്‍ന്ന് സ്വാമിമാരുടെ ഭജന അരങ്ങേറി. രാത്രി 9 മണിക്ക് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈകൊട്ടിക്കളിയും നൃത്ത നൃത്യങ്ങളും അരങ്ങേറി. ഗണപതി ഹോമം, പ്രത്യേക പൂജ, അന്നദാനം എന്നിവയും നടന്നു. സെക്രട്ടറി സി. എച്ച്. ബാബു പ്രസിഡണ്ട് കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *