രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ വാങ്ങിയ സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്‌കൂളില്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച കളിസ്ഥലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ നിര്‍വഹിച്ചു. കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി.മധുസൂദനന്‍ മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീലത പി.വി, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞികൃഷ്ണന്‍ പി, ബിന്ദു കൃഷ്ണന്‍, വെള്ളരിക്കുണ്ട് എംവി ഐ ദിനേശ് കുമാര്‍ വി.കെ, പിടിഎ പ്രസിഡണ്ട് സൗമ്യ വേണുഗോപാല്‍, എസ് എം സി ചെയര്‍മാന്‍ ടി ബാബു,എം പി ടി എ പ്രസിഡണ്ട് നീതു രാജ്, സീനിയര്‍ അസിസ്റ്റന്റുമാരായ സുധീഷ് എം വി , എലിസബത്ത് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എം ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ഐ സുകുമാരന്‍ നന്ദിയും പറഞ്ഞു.