മംഗളൂരു: ഗണേഷ് ഗുഡിക്ക് സമീപം വിനോദയാത്ര പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഉത്തര കന്നട ജില്ലയില്‍ സോയിഡ താലൂക്കിലെ ഹൊസദുര്‍ഗ സെന്റ് അന്തോണീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. 50 വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.
രാവിലെ വാട്ടര്‍ സ്പോര്‍ട്സ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. മൗലാങ്കിക്ക് സമീപമുള്ള ഹോംസ്റ്റേയിലാണ് വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നത്. അപകടം നടന്നയുടനെ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ബസില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ പുറത്തെടുത്തു. പിന്നീട് രണ്ട് ആംബുലന്‍സുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും പരിക്കേറ്റവരെ ദണ്ഡേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമനഗര പൊലീസ് അപകടസ്ഥലം സന്ദര്‍ശിച്ചു.