ഉദുമ : പാലക്കുന്ന് കഴകത്തില്‍ പെടുന്ന ഉദുമ കുറുക്കന്‍കുന്ന് തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള ഭക്ഷണവിതരണം അടക്കമുള്ള എല്ലാ ചടങ്ങുകളും ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും നടക്കുക. ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളും പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കും. തെയ്യംകെട്ട് ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ തറവാട്ടില്‍ നടന്ന വിവിധ ഉപകമ്മിറ്റി ചെയര്‍മാന്മാരുടെയും കണ്‍വീനര്‍മാരുടെയും സംയുക്തലറ യോഗത്തിലാണ് തീരുമാനം.
ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കൊപ്പല്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അച്യുതന്‍ ആടിയത്ത്, ഭക്ഷണകമ്മിറ്റി ചെയര്‍മാനും വാര്‍ഡ് അംഗവുമായ വി. കെ. അശോകന്‍, പി.പി.ചന്ദ്രശേഖരന്‍, പാലക്കുന്നില്‍ കുട്ടി, ബാബു കൊക്കാല്‍, അനില്‍ കപ്പണക്കാല്‍, പി.കെ.വാസു, സുരേഷ് മാങ്ങാട്, കെ.വി.കുഞ്ഞപ്പു, എച്ച്. വിശ്വംഭരന്‍, പുഷ്പാ ദാസന്‍ എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 29 മുതല്‍ മെയ് ഒന്ന് വരെയാണ് ഇവിടെ തെയ്യംകെട്ട്. അതിന് മുന്നോടിയായി ബുധനാഴ്ച്ച മൂന്നിന് തറവാട് ഭവനത്തില്‍ ലോഗോ പ്രകാശനവും അഡീഷണല്‍ പോലിസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍ നിര്‍വഹിക്കും.