ബളാലിലെ ചേവിരി സൂരജ് (മുണ്ടാത്ത്) ഖത്തറില്‍ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു.

രാജപുരം: ബളാലിലെ ചേവിരി സൂരജ് (48) ജോലി സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബളാലിലെ കൂക്കള്‍ ഗോപാലന്‍ നായരുടെയും (മുണ്ടാത്ത്) ചേവിരി ഭാര്‍ഗ്ഗവിയമ്മയുടെയും മകനാണ് സൂരജ്. പൂടംകല്ലില്‍ താമസിക്കുന്ന സൂരജ് രണ്ടാഴ്ച്ച മുന്‍പാണ് ലീവിന് നാട്ടില്‍വന്ന് ജോലി സ്ഥലത്തേയ്ക്ക് തിരിച്ച് പോയത്. ഭാര്യ: മിനി, മക്കള്‍: ദേവദര്‍ശ്, ദിയ. (ഇരുവരും കോടോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍) സഹോദരങ്ങള്‍: രാജന്‍, സതിദേവി, സുനീഷ് . മൃദശരീരം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുകളും സുഹൃത്തുക്കളും.

Leave a Reply

Your email address will not be published. Required fields are marked *