പാലക്കുന്ന് : ഉദുമ, ചെമ്മനാട്, പള്ളിക്കര, പുല്ലൂര്‍ പെരിയ, ബേഡടുക്ക, കുറ്റിക്കോല്‍, ദേലമ്പാടി, മുളിയാര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി ഉദുമ ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് പാലക്കുന്ന് കഴകം തെക്കേക്കര പ്രാദേശിക സമിതി പൊതുയോഗം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി വിവിധ സംഘടനകള്‍ നിവേദനങ്ങള്‍ നല്‍കി പഴകിയ ആവശ്യമാണിതെന്ന് യോഗം ഓര്‍മിപ്പിച്ചു. പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി ട്രഷറര്‍ പി. വി. ചിത്രഭാനു ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി. വി. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടംഞ്ചാല്‍, പ്രഭാകരന്‍ തെക്കേക്കര, കേവീസ് ബാലകൃഷ്ണന്‍, ടി.സി. സുകുമാരന്‍, പള്ളം നാരായണന്‍, പി.വി. കൃഷ്ണന്‍, പി. വി. കുഞ്ഞിക്കോരന്‍ പണിക്കര്‍, പി. വി. നാരായണന്‍, ജയന്തി അശോക് എന്നിവര്‍ പ്രസംഗിച്ചു.