പാലക്കുന്ന് : മനുഷ്യാവകാശ ദിനത്തില്‍ കരിപ്പോടി എ എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു.പ്രധാനാധ്യാപിക പി. ആശ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബേക്കല്‍ പോലിസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. പിടിഎ പ്രസിഡന്റ് ജഗദീശ് ആറാട്ട് കടവ് അധ്യക്ഷത വഹിച്ചു. എസ് ആര്‍ ജി കണവീനര്‍ പി.പി. മുഹമ്മദ് സലിം, പി. വി. രഞ്ജിത്ത്, ബേബി സജിനി എന്നിവര്‍ സംസാരിച്ചു.