എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ല സര്‍ഗലയം ഡിസംബര്‍ 13 മുതല്‍ നെല്ലിക്കട്ടയില്‍

12 മേഖലയില്‍ നിന്നുള്ള 2000ത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും

നെല്ലിക്കട്ട: സമസ്തയുടെ വിദ്യാര്‍ഥി-യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ജില്ലതല ഇസ്ലാമിക കലാ-സാഹിത്യ മത്സരമായ 15-മത് സര്‍ഗലയം ഡിസംബര്‍ 13, 14, 15 തീയതികളില്‍ നെല്ലിക്കട്ടയില്‍ നടക്കും.
ജില്ലയിലെ 12 മേഖലകളില്‍നിന്ന് 2000ത്തോളം പ്രതിഭകള്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 79 ഇനങ്ങളില്‍ മാറ്റുരക്കും. വനിതാ കോളജുകള്‍ക്കായി നടത്തിയ ‘സഹ്‌റ’ വിഭാഗത്തിന്റെ രചനകളുടെ ജില്ലതല മൂല്യനിര്‍ണയവും ഇത്തവണ നടക്കും.
ഡിസംബര്‍ 12-ന് രാത്രി നെല്ലിക്കട്ടയില്‍ സര്‍ഗലയ പ്രഘോഷം നടക്കും.
13-ാം തീയതി സാഹിത്യ സായാഹ്നം
ഡിസംബര്‍ 13-ന് വൈകുന്നേരം 4 മണിക്ക്, സ്വാഗതസംഘ ചെയര്‍മാന്‍ വൈ. അബ്ദുള്ള കുഞ്ഞിയുടെ നേതൃത്വത്തില്‍ 15 നേതാക്കള്‍, 15-ാമത് സര്‍ഗലയത്തിന്റെ ഭാഗമായി 15 പതാകകള്‍ ഉയര്‍ത്തും.
തുടര്‍ന്ന് നടക്കുന്ന സാഹിത്യ സായാഹ്നം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 25 പ്രഗത്ഭരായ കലാ-സാഹിത്യ നേതാക്കളെ ഉപഹാരം നല്‍കി ആദരിക്കും.
മാപ്പിളപ്പാട്ടും ആത്മീയ സദസ്സും നിറഞ്ഞു കവിഞ്ഞു
മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസല്‍ എളേറ്റില്‍ പാടിയും പറഞ്ഞും സദസ്സിനെ സംവേദിപ്പിക്കും. സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും.
ജില്ലയിലെ അഞ്ച് എം.എല്‍.എമാരും എം.പിയും മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.
രാത്രി 9 മണിക്ക് നടക്കുന്ന ‘മജ്‌ലിസുന്നൂര്‍’ ആത്മീയ സദസ്സിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. ജില്ലാ മുശാവറ അംഗങ്ങളും സമസ്തയുടെ പോഷക സംഘടനാ നേതാക്കളും സദസ്സില്‍ സംബന്ധിക്കും.
സര്‍ഗലയം ഔദ്യോഗിക ഉദ്ഘാടനം
ഡിസംബര്‍ 14-ന് രാവിലെ 9 മണിക്ക് സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി പരിപാടി ഉദ്ഘാടനം ചെയ്യും.
രണ്ട് ദിവസങ്ങളിലായി ജില്ലയിലെ മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിശിഷ്ടാതിഥികളായിരിക്കും.
സമാപന ചടങ്ങുകള്‍
ഡിസംബര്‍ 15-ന് രാത്രി 9 മണിക്ക് സമാപന സമ്മേളനം നടക്കും.
സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യു.എം. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ സമാപന സമ്മേളനവും ട്രോഫി വിതരണവും ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ഭാരവാഹികള്‍, സമസ്ത, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന-ജില്ല ഭാരവാഹികള്‍ ട്രോഫികള്‍ വിതരണം ചെയ്യും.
സുരക്ഷയുടെയും സൗകര്യങ്ങളുടെയും വിശാല ഒരുക്കങ്ങള്‍:
പൊലീസ്, ഹെല്‍ത്ത്, വിഖായ, ആംബുലന്‍സ് തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരുക്കങ്ങള്‍ സംഘാടക സമിതി ചെയ്തിട്ടുണ്ട്

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:
ജില്ലാ പ്രസിഡന്റ് സുബൈര്‍ ഖാസിമി പടന്ന, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ,
സ്വാഗതസംഘം ചെയര്‍മാന്‍ വൈ. അബ്ദുല്ല കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ സുലൈമാന്‍ നെല്ലിക്കട്ട, ട്രഷറര്‍ അര്‍ഷാദ് ബേര്‍ക, വര്‍ക്കിംഗ് ചെയര്‍മാന്‍ മൂസ മൗലവി ഉബ്രങ്കള, വര്‍ക്കിംഗ് കണ്‍വീനര്‍ സിദ്ദീഖ് ബെളിഞ്ചം, കോ-ഓര്‍ഡിനേറ്റര്‍ ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, മീഡിയ ജനറല്‍ കണ്‍വീനര്‍ഹമീദ് കുണിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *