ചിത്താരി ചാമുണ്ഡികുന്ന് മീത്തല്‍ വീട് തറവാട് നാഗ പ്രതിഷ്ഠാ ചടങ്ങും അനുമോദനവും ആദരവും നടന്നു.

കാഞ്ഞങ്ങാട്: ചാമുണ്ഡികുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന അവകാശികളില്‍ പ്രധാനിയായ ചിത്താരി ചാമുണ്ഡികുന്ന് മീത്തല്‍ വീട് തറവാട്ടില്‍ നാഗ പ്രതിഷ്ഠാ ചടങ്ങും അനുമോദനവും ആദരവും നടന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്. എസ്,
യു. എസ്.എസ്, ബിരുദ പരീക്ഷകളിലും വിവിധ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തികളെയും അനുമോദിച്ചു. കൂടാതെ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തെ അശോകന്‍ അന്തിത്തിരിയന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് ആദരവ് നിര്‍വഹിച്ചു.
തറവാട് പ്രസിഡണ്ട് ദിവാകരന്‍ തണ്ണോട്ട് അധ്യക്ഷനായി.മുതിര്‍ന്ന അംഗങ്ങളായ രാമന്‍ കാരണവര്‍ ചുള്ളി, ജെ.കെ. കൃഷ്ണന്‍ മാസ്റ്റര്‍ ഞാണിക്കടവ്, കുഞ്ഞിമാണിക്യം മടിയന്‍, വെള്ളച്ചി കുതിരുമ്മല്‍, മാധവി കുന്നരുവത്ത്, കാരിച്ചിയമ്മ കളിങ്ങോത്ത് ,ജാനകി എം.വി.കുന്നുമ്മല്‍, കാരിച്ചി ഒറ്റമാവുങ്കാല്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി സെക്രട്ടറി എം. വി. സുകുമാരന്‍ സ്വാഗതവും ഖജാന്‍ജി നാരായണന്‍ പള്ളിക്കാപ്പില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *