വെള്ളിക്കോത്ത്:അടോട്ട്മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം ശ്രീകോവിലിന്റെ തറയില്‍ കരിങ്കല്ല് പാകുന്ന പ്രവര്‍ത്തിയിലേക്കായി ഫണ്ട് കൈമാറല്‍ ചടങ്ങ് നടന്നു.
അബുദാബി പവര്‍ ഓഫ് ഫിറ്റ്‌നസ് സെന്റര്‍ ഉടമ രാജന്‍ വീണച്ചേരി , പുതിയ പുരയില്‍ നാരായണി അമ്മയുടെ സ്മരണയ്ക്ക് മകന്‍ ഷിജു മാണിക്കോത്ത് എന്നിവരാണ് ദേവസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഫണ്ട് കൈമാറിയത്. പി .കുഞ്ഞാമന്‍, ഷിജു മാണിക്കോത്ത് എന്നിവരില്‍ നിന്നും ആചാര സ്ഥാനീകരുടെ സാന്നിധ്യത്തില്‍ രാമകൃഷ്ണന്‍ കാരണവര്‍ ഫണ്ട് ഏറ്റുവാങ്ങി.ദേവസ്ഥാനം പ്രസിഡന്റ് കൊട്ടന്‍കുഞ്ഞി അടോട്ട്, സെക്രട്ടറി എം .ബാലന്‍ , ട്രഷറര്‍ ടിപി കുഞ്ഞിക്കണ്ണന്‍, അമ്പല കമ്മിറ്റി അംഗങ്ങള്‍ മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു