കുറ്റിക്കോല്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാറഡുക്ക ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ ജോ:സെക്രട്ടറി കെ വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌ക്കരണ കുട്ടിശ്ശികയും ക്ഷാമബത്ത കുടിശ്ശികയും അനുവദിക്കുക,
ക്ഷാമാശ്വാസ ഗഡുക്കള്‍ അനുവദിക്കുക, 2024 ജൂലൈ 1 പ്രാബല്യത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ബ്ലോക്ക്തല ധര്‍ണ്ണയില്‍ പ്രസിഡണ്ട് കെ.വി നാരായണന്‍ അധ്യക്ഷത വഹിച്ചു. ധര്‍ണ്ണാസമരത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ നാരായണന്‍ മാസ്റ്റര്‍, മാധവി ബ്ലോക്ക് കമ്മിറ്റി അംഗം പൊക്കായി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ.സി.കണ്ണന്‍ സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗം എ. ഗോപാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.