രാജപുരം: ഹിന്ദു ഐക്യവേദി കള്ളാര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്ഥാനീയ സമിതി പ്രസിഡന്റ് കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ഗോവിന്ദന്‍ കൊട്ടോടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന്‍ വാഴവളപ്പ്, സെക്രട്ടറി സതീശന്‍ ചേടിക്കുണ്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. തുടര്‍ന്ന് കള്ളാറില്‍ നടന്ന പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജന്‍ മുളിയാര്‍, താലൂക്ക് സെക്രട്ടറി രാജന്‍ വണ്ണാത്തിക്കാനം തുടങ്ങിയവര്‍ പ്രസംഗിച്ചു