എലി നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ് 2024 പദ്ധതിയുടെ ഭാഗമായി ഒന്നാം വാര്‍ഡിലെ അഞ്ഞനമുക്കൂടില്‍ വെച്ച് എലി നിയന്ത്രണ ബോധവത്കരണപരിപാടിസംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി എലി വിഷം സൗജന്യമായി വിതരണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ സബിത വി അധ്യക്ഷനായ ചടങ്ങില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ഹനീന കെ എം വിഷയത്തില്‍ ക്ലാസെടുത്തു. പാടശേഖര സമിതി പ്രസിഡന്റ് രാധാകൃഷ്ണന്‍ കെ സ്വാഗതവും പെസ്റ്റ് സ്‌കൗട്ട് രജനി കെ നന്ദിയും പറഞ്ഞു. എ ഗ്രേഡ് പച്ചക്കറി ഉല്‍പാദക സംഘം അംഗങ്ങള്‍, പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂഷിക വര്‍ഗ്ഗ ജീവികള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന റോഡോഫോ (ബ്രോമഡിയലോണ്‍) എന്ന കെമിക്കാലാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *