ഡിസംബര്‍ 12 മുതല്‍ 18 വരെ ഭൂട്ടാനില്‍ നടക്കുന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം എന്‍.സി.സി. ക്യാമ്പില്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന 12 എന്‍.സി.സി. കേഡറ്റുകളില്‍ കേരളത്തില്‍ നിന്നും 32 കേരള ബറ്റാലിയന്‍ എന്‍.സി.സി. പയ്യന്നൂരിലെ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ നന്ദ കിഷോര്‍ തിരഞ്ഞെടുക്കപ്പെട്ടു. നന്ദ കിഷോര്‍ പടന്നക്കാട് നെഹ്രു അര്‍ട്‌സ് ആന്റ് സയന്‍സ് കേളേജിലെ മൂന്നാം വര്‍ഷ ഫിക്‌സിസ് വിദ്യാര്‍ത്ഥിയാണ്. 2024-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന ക്യാമ്പില്‍ നന്ദ കിഷോര്‍ പങ്കെടുക്കുകയും റിപ്പബ്ലിക്ക് ദിന പരേഡില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിനു വേണ്ടിയുളള പ്രതിനിധി സംഘത്തെ 2 കേരള ബറ്റാലിയന്‍ എന്‍.സി.സി. തിരുവനന്തപുരത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേജര്‍ സി. എസ് ആനന്ദ് നയിക്കും.