കുമ്പള: സംഭാലില്‍ ഭരണഘടനയ്ക്ക് നേരെയാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍. ഷാഹി മസ്ജിദ് വെടിവെപ്പിനെതിരെ മുസ്്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ സേവ് ഇന്ത്യ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. കലാപങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ വിളവെടുപ്പ് നടത്തുന്ന ബി.ജെ.പിയെ യഥാര്‍ഥ ഹിന്ദുമത വിശ്വാസികള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് അയോധ്യയില്‍ പോലും തോറ്റത്. ആരാധന സംരക്ഷണ നിയമം പാലിക്കാന്‍ കേന്ദ്ര ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ, അഷ്‌റഫ് എടനീര്‍, അസീസ് മരിക്കെ, എ.കെ ആരിഫ്, എം.ബി ഷാനവാസ്, സയ്യിദ് സൈഫുള്ള തങ്ങള്‍, യൂസുഫ് ഉളുവാര്‍, അബ്ദുല്ല മാദേരി, സെഡ് കയ്യാര്‍, അഷ്‌റഫ് കര്‍ളെ, ബി.എന്‍ മുഹമ്മദലി സംസാരിച്ചു,
എം.എ നജീബ്, എ മുഖ്ത്താര്‍, ശംസുദ്ധീന്‍ ആവിയില്‍, എം.പി നൗഷാദ്, നൂറുദ്ധീന്‍ ബെളിഞ്ച, ബിഎം മുസ്തഫ, സിദ്ദീഖ് ദണ്ടഗോളി, ഹാരിസ് ബെദിര, നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി, ഇര്‍ഷാദ് മൊഗ്രാല്‍, താഹ തങ്ങള്‍, സവാദ് അംഗടിമുഗര്‍, മുജീബ് കമ്പാര്‍, ജലീല്‍ തുരുത്തി, മജീദ് പച്ചമ്പള, സഹദ് അംഗടിമുഗര്‍, ആസിഫലി കന്തല്‍, റഹ്്മാന്‍ തൊട്ടാല്‍, നൗഫല്‍ തായല്‍, കെഎം അബ്ബാസ്, മൊയ്ദീന്‍ ആരിക്കാടി മാര്‍ച്ചിന് നേതൃത്വം നല്‍കി