കാസര്‍കോട് ജില്ലയിലെ കാഴ്ച പരിമിതര്‍ക്കായി സാക്ഷരതാ മിഷന്റെയും കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡിന്റെയും സംയുക്താഭി മുഖ്യത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ബ്രെയില്‍ സാക്ഷതാ പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ബ്രയിലി സാക്ഷരതാ പഠിതാവും ബ്ലൈന്‍ഡ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ കെ നാരായണന് പഠനോപകരണങ്ങള്‍ നല്‍കി ക്ലാസ് ഉദ്ഘാടനം ചെയ്തു. 40പേരാണ് ക്ലാസില്‍ ഉള്ളത്. ക്ലാസുകള്‍ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമായി കാസര്‍കോട് അന്ധവിദ്യാലയത്തിലാണ് നടത്തുന്നത്.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.എന്‍ സരിത അധ്യക്ഷത വഹിച്ചു. ബ്ലൈന്‍ഡ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സതീശന്‍ മാസ്റ്റര്‍ ബേവിഞ്ച പദ്ധതി വിശദീകരിച്ചു. സാക്ഷരതാ മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ ടിവി ശ്രീജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എംമനു, കെ.ശകുന്തള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ രഘു രാം ഭട്ട്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പിരാജ്, ബ്ലൈന്‍ഡ് സ്‌കൂള്‍ പ്രധാന അധ്യാപിക കെ ഓമന ടീച്ചര്‍, ബ്ലൈന്‍ഡ് അസോസിയേഷന്‍ ഭാരവാഹികളായ കെ നാരായണന്‍, ഉമേശന്‍ മാസ്റ്റര്‍, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ കെ വി രാഘവന്‍ മാസ്റ്റര്‍, ടി എം എ കരീം, ബ്രയില്‍ സാക്ഷരതാ അധ്യാപകരായ കെ തമ്പാന്‍, പി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി എന്‍ ബാബു സ്വാഗതവും ബ്രെയില്‍ സാക്ഷരതാ ടീച്ചര്‍ വൃന്ദ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പഠിതാക്കളുടെ കലാപരിപാടികള്‍ നടന്നു. അഞ്ചുമാസമാണ് ക്ലാസിന്റെ കാലാവധി. ബ്രെയിലി ലിപിയില്‍ കാഴ്ച പരിമിതി ഉള്ളവരെ അച്ചിലൂടെ അക്ഷരം എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.