കാസര്‍കോട് ജില്ലാ പോലീസ് അത്ലറ്റിക് മീറ്റ് 2024ന്റെ ഭാഗമായി ജില്ലാ തല വോളിബോള്‍ ചാംപ്യന്‍ഷിപ്പ് വെള്ളിക്കോത്ത് മാഹാകവി പി.സ്മാരക ജി.വി.എച്ച്.എസ് സ്‌കൂളിലെ ഇന്‍ഡോര്‍ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്നു. ഉദ്ഘാടന ചടങ്ങില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഡി.വൈ.എസ്.പി ഡി.സി.ബി കാസര്‍കോട് ഉത്തംദാസ്, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സരള ചെമ്മഞ്ചേരി, പി.ടി.എ വൈസ്പ്രസിഡണ്ട് വിദ്യാധരന്‍, ജയന്‍ വെള്ളിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഫൈനലില്‍ ബേക്കല്‍ സബ്ബ് ഡിവിഷനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി നിലവിലുള്ള ചാമ്പ്യന്മാരായ കാസര്‍കോട് ഡി.എച്ച്.ക്യു കിരീടം നിലര്‍ത്തി. വിജയികള്‍ക്ക് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു.