പാലക്കുന്ന് : ഫ്‌ലാറ്റ്‌ഫോമിലൂടെ റോഡ് കടന്ന് പോകുന്ന ഏക റയില്‍വേ സ്റ്റേഷന്‍ എന്ന വിശേഷണം കോട്ടിക്കുളത്തിന് സ്വന്തം. പാളത്തിലൂടെ തെക്ക് വടക്കോട്ടായി ട്രെയിനുകളും കിഴക്ക് പടിഞ്ഞാറോട്ടായി വാഹനങ്ങളും സദാനേരം കടന്നുപോകുന്ന പ്ലാറ്റുഫോമില്‍ ട്രൈനുകള്‍ കടന്ന് പോകാനായും വാഹനങ്ങള്‍ കടന്ന് പോകാതിരിക്കാനും വേണ്ടി ഗേറ്റുകള്‍ അടക്കുന്നത് കണ്ട് ശീലമായി പോയവരാണ് പാലക്കുന്നുകാര്‍. വ്യാഴാഴ്ച രാവിലെ 8 ന് അടച്ച ഗേറ്റ് മണിക്കൂറുകള്‍ പിന്നിട്ടുവെങ്കിലും അത് തുറന്ന് കാണാത്തത്തിന്റ കാരണം പിന്നീടാണ് പിടികിട്ടിയത്. റോഡുമായി ബന്ധപ്പെട്ട് റെയില്‍പാളത്തിലെ അറ്റകുറ്റപണിക്കായി അടച്ച ഗേറ്റ് വൈകുന്നേരം 6 മണിക്ക് തുറക്കുമെന്ന് നാട്ടുകാര്‍ പലരും അറിഞ്ഞത് ഏറെ വൈകിയായിരുന്നു. വൈകുന്നേരം 6 വരെ പാലക്കുന്നിലെ റയില്‍വേ ഗേറ്റ് അടഞ്ഞിരിക്കും എന്ന ഗേറ്റിനോട് ചേര്‍ന്ന് ഒട്ടിച്ച ചെറുകുറിപ്പ്
ആര്‍ക്കും ശ്രദ്ധിക്കാനും പറ്റിയില്ല .ഇത് സംബന്ധിച്ച
പത്ര വാര്‍ത്തയോ മറ്റ് അറിയിപ്പുകളോ ഉണ്ടായിരുന്നില്ല എന്നാണ് പരാതി. പാലക്കുന്ന് ടെംപിള്‍ റോഡില്‍ ഇന്ന് വലിയ വാഹനകുരുക്കാണനുഭവപ്പെട്ടത്. ഗേറ്റുവരെ എത്തിയ വാഹനങ്ങള്‍ റിവേഴ്‌സ്സെടുത്ത് വഴിമാറി പോകാന്‍ ഏറെ ബുദ്ധിമുട്ടി.വൈകുന്നേരം 6 ന് പണിപൂര്‍ത്തിയായെങ്കിലും നിരവധി ട്രൈനുകള്‍ കടന്ന് പോകേണ്ടതിനാല്‍ ആറേ മുക്കാലോടെയാണ് ഗേറ്റ് തുറന്ന് ഗതാഗതം പുനഃസ്ഥാപിച്ചത്.