കാഞ്ഞങ്ങാട്: കാറ്റാടിയില്‍ സി.പി.ഐ.എം കാറ്റാടി ഫസ്റ്റ്, സെക്കന്‍ഡ് ബ്രാഞ്ചുകള്‍ക്കും ജനശക്തി കലാവേദിക്കും ഗ്രന്ഥാലയത്തിനും വേണ്ടി പണിത കാറ്റാടി എ.കെ.ജി മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 15ന് വൈകിട്ട് 3. 30ന് നിര്‍വഹിക്കും. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കറ്റ് കെ.രാജ് മോഹനന്‍ അധ്യക്ഷത വഹിക്കും. എ.കെ. ജിയുടെ ഫോട്ടോ മുന്‍ എം.പി
പി.കരുണാകരന്‍ അനാശ്ചാദനം ചെയ്യും. ഇ.എം.എസ്, നായനാര്‍, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ ഫോട്ടോ ജില്ലാ സെക്രട്ടറിഎം. വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അനാശ്ചാദനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പി. സതീഷ് ചന്ദ്രന്‍ സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വി.വി.രമേശന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. അപ്പുക്കുട്ടന്‍, പി. കെ. നിഷാന്ത്, ഏരിയ കമ്മിറ്റി അംഗം എം പൊക്ലന്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. വി.സുജാത,കൊളവയല്‍ ലോക്കല്‍ സെക്രട്ടറി കെ. ഗംഗാധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ കൊളവയല്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ സന്തോഷ് കാറ്റാടി, വിപിന്‍ കാറ്റാടി കാറ്റാടി സെക്കന്‍ഡ് ബ്രാഞ്ച് സെക്രട്ടറി സുഭാഷ് കാറ്റാടി, ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എസ്. കെ. സുര്‍ജിത്, ജനശക്തി കലാവേദി വനിതാവേദി കണ്‍വീനര്‍ പൂമണി ശ്രീധരന്‍ എന്നിവര്‍ സംസാരിക്കും. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കാറ്റാടി കുമാരന്‍ സ്വാഗതവും കണ്‍വീനര്‍ സി. എച്ച്. ബാബു നന്ദിയും പറയും. തുടര്‍ന്ന് ഏഴുമണിക്ക് ഗസല്‍ ഗായകന്‍ അലോഷി പാടും. പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 22ന് പഴയകാല പ്രവര്‍ത്തകരെ ആദരിക്കുന്ന ആദര സമ്മേളനം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വിപിന്‍ കാറ്റാടി അധ്യക്ഷത വഹിക്കും. സുഭാഷ് കാറ്റാടി സ്വാഗതവും ടി.മനോജ് കുമാര്‍ നന്ദിയും പറയും. തുടര്‍ന്ന് വൈകിട്ട് കാറ്റാടി ജനശക്തി കലാവേദിയുടെ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും ഡിസംബര്‍ 29ന് ഉച്ചയ്ക്ക് ഒരു മണിക്ക് സമൂഹസദ്യയും നടക്കും. പരിപാടിയുടെ പ്രചരണാര്‍ത്ഥം ഡിസംബര്‍ എട്ടിന് വിളംബര ബൈക്ക് റാലി നടന്നിരുന്നു. ഇന്ന് വൈകുന്നേരം 4 മണിക്ക് കാറ്റാടിയിലെ നൂറുകണക്കിന് പേര്‍ അണിനിരക്കുന്ന ഘോഷയാത്ര അജാനൂര്‍ കടപ്പുറത്ത് നിന്നും ആരംഭിച്ച് കാറ്റാടിയില്‍ സമാപിക്കും.. വാര്‍ത്ത സമ്മേളനത്തില്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കാറ്റാടി കുമാരന്‍, കണ്‍വീനര്‍ സി.എച്ച്.ബാബു സുഭാഷ് കാറ്റാടി, എസ്. കെ. സുര്‍ജിത്, എം. മനോഹരന്‍ വിപിന്‍ കാറ്റാടി,സന്തോഷ് കാറ്റാടി, കെ. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു