പാലക്കുന്ന് : വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റ് രാത്രി ടൗണില്‍ പന്തം കൊളുത്തി പ്രതിഷേധ ജാഥ നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ സമരം പ്രസിഡന്റ് എം. എസ്. ജംഷീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി അധ്യക്ഷനായി. ട്രഷറര്‍ അരവിന്ദന്‍ മുതലാസ്, മുരളി പള്ളം, റീത്ത പദ്മരാജ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.