കാഞ്ഞങ്ങാട്: കാറ്റാടി എകെജി മന്ദിരം ഉദ്ഘാടനത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര റാലി സംഘടിപ്പിച്ചു. നൃത്ത വേഷധാരികള്‍, മുത്തുക്കുടയേന്തിയ സ്ത്രീകള്‍, ബാന്‍ഡ് മേളം, കോല്‍ക്കളി, ഡി.ജെ. ഡാന്‍സ്, ജേഴ്‌സി അണിഞ്ഞ കുട്ടികള്‍,യുവാക്കള്‍ വനിതകള്‍ എന്നിവര്‍ അണിനിരന്ന വിളംബര റാലി അജാനൂര്‍ കടപ്പുറത്ത് നിന്നും ആരംഭിച്ച് കാറ്റാടി ജംഗ്ഷനില്‍ സമാപിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കാറ്റാടി കുമാരന്‍, കണ്‍വീനര്‍ സി. എച്ച്.ബാബു കാറ്റാടി, കെ. ഗംഗാധരന്‍, സുഭാഷ് കാറ്റാടി, കമലാക്ഷന്‍ കൊളവയല്‍, രവി കൊളവയല്‍, പി. കെ. കണ്ണന്‍, യു. വി. ബഷീര്‍,എസ്. കെ. സുര്‍ജിത്, വിപിന്‍ കാറ്റാടി, സന്തോഷ് കാറ്റാടി, ടി.മനോജ് കുമാര്‍,രാജേഷ് കാറ്റാടി, പൂമണി ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 15ന് ഞായറാഴ്ച വൈകിട്ട് 3. 30ന് കാറ്റാടി എ.കെ.ജി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.