ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കും അടിസ്ഥാന രേഖകളായി. എം. രാജഗോപാലന്‍ എം.എല്‍.എ എ.ബി.സി.ഡി പ്രഖ്യാപനം നടത്തി. ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ജനന സര്‍ട്ടിഫിക്കേറ്റ്, ഇലക്ഷന്‍ ഐഡി തുടങ്ങിയ അടിസ്ഥാന രേഖകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. ഈസ്റ്റ് എളേരി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സബ്കളക്ടര്‍ പ്രതീക് ജെയിന്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ മേഴ്സി മാണി, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ എം. അബ്ദുല്‍ സലാം, വെള്ളരിക്കുണ്ട് താഹ്സില്‍ദാര്‍ പി.വി മുരളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് കുത്തിയതോട്ടില്‍, പഞ്ചായത്ത് മെമ്പര്‍ വി.ബി ബാലചന്ദ്രന്‍, അക്ഷയ ഡി.പി.എം കപില്‍ദേവ്, പരപ്പ ടി.ഇ.ഒ എ. ബാബു, ജനപ്രതിനിധികള്‍, അക്ഷയ അസിസ്റ്റന്റ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ബി. സന്തോഷ് കുമാര്‍്, അക്ഷയ സംരംഭകര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, എന്‍.സി.സി വളണ്ടിയര്‍മാര്‍, സപ്ലൈ ഓഫീസ് ജീവനക്കാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ബാങ്ക് പ്രതിനിധികള്‍, ഊര് മൂപ്പന്‍മാര്‍, പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.