രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം സമ്മേളനം ശനി, ഞായര്‍, തിങ്കള്‍ (14, 15, 16 തിയ്യതികളില്‍) ദിവസങ്ങളിലായി നടക്കും. നാളെ വൈകുന്നേരം 3.30ന് കുടുംബൂരില്‍ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥ കര്‍ഷക കോണ്‍ഗ്രസ് മുന്‍സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്യുന്നതോടുകൂടി മണ്ഡലം സമ്മേളനത്തിന് തുടക്കം കുറിക്കും. 15ന് രാവിലെ 9.30ന് രാജപുരം ടൗണില്‍ പതാക ഉയര്‍ത്തുകയും തുടര്‍ന്ന് പ്രതിനിധികള്‍ പ്രകടനമായി പൈനിക്കര ജോയിസ് ഹോം സ്റ്റേയില്‍ എത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്യും. 16ന് ഉച്ചകഴിഞ്ഞ് 2.30ന് മാലക്കല്ലില്‍ നിന്നും പൊതു സമ്മേളന നഗരിയായകള്ളാറിലേക്ക് റാലി നടക്കും. തുടര്‍ന്ന് കള്ളാറില്‍ നടക്കുന്ന പൊതുസമ്മേളനം കെപിസിസി സെക്രട്ടറി അഡ്വ. ബി ആര്‍ എം ഷെഫീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ടി കെ നാരായണന്‍, മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, മണ്ഡലം വൈസ് പ്രസിഡന്റ് ബി അബ്ദുള്ള എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.