കുടുംബശ്രി ജില്ലാമിഷന്റെ കാസര്‍ഗോഡ് ജില്ലാതല ബഡ്‌സ് കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഓവറോള്‍ കിരീടം നേടിയ നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്‌സ് സ്‌കൂള്‍ നീലേശ്വരത്ത് വച്ച് അഹ്ലാദപ്രകടനം നടത്തി.പടന്നക്കാട് നെഹ്‌റു കോളേജില്‍ വച്ച് നടന്ന പരിപാടിയില്‍ 17 സ്‌കൂളുകളെ പിന്‍തള്ളികൊണ്ട് 47 പോയന്റോടെ ഓവറോള്‍ കിരീടം നേടിയത്.ചടങ്ങ് നഗരസഭചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അരിഞ്ചിറ ,ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിങ് ചെയര്‍മാന്‍ ടി.പി ലത, വികസന സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ വി ഗൗരി, CDS ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, മെമ്പര്‍ സെക്രട്ടറി രാജന്‍ കരുവളം ,മറ്റ് കൗണ്‍സിലര്‍മാരും, കുട്ടികളും രക്ഷിതാക്കളും, ജീവനക്കാരും പങ്കെടുത്തു