പാണ്ടിക്കണ്ടത്ത് സോഷ്യല്‍ ഫോറസ്ട്രിയുടെ പങ്കാളിത്ത ഹരിത സമിതി രൂപീകരണവും ഗ്രാമ വിശകലനവും

പ്രതീക്ഷയുണര്‍ത്തി പങ്കാളിത്ത ഹരിത സമിതി രൂപീകരണവും ഗ്രാമ വിശകലനവും പാണ്ടിക്കണ്ടത്ത് നടന്നു. വികസനത്തിന്റെയും ഹരിതവല്‍ക്കരണത്തിന്റേയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും കാവാലാളാകുന്നതിന് പ്രദേശവാസികള്‍ക്ക് സാധിക്കുമെന്ന് പാണ്ടിക്കണ്ടം എം.ജി.എല്‍.സി പരിസരത്ത് ചേര്‍ന്ന പാര്‍ട്ടിസിപ്പേറ്ററി ഹരിത സമിതി വിലയിരുത്തി. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ നടന്ന രൂപീകരണ യോഗം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതിയംഗം എം. അനന്തന്‍ ഉദ്ഘാടനം ചെയ്തു. വനത്തിന് വെളിയിലുള്ള ജൈവ വൈവിധ്യ സംരക്ഷണവും പരിപാലനവും ആവാസ വ്യവസ്ഥാ പുനരുജ്ജീവനവും ഹരിത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യാഥാര്‍ത്ഥ്യമാകുമെന്നും ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് മത – രാഷ്ട്രീയ കക്ഷി ഭേദമന്യേ മുഴുവന്‍ ജനങ്ങളുടേയും സഹകരണമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ടി.പി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹരിത സമിതിയുടെ പ്രവര്‍ത്തനങ്ങളേയും പ്രാധാന്യത്തേയും കുറിച്ച് കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഗിരീഷ് സംസാരിച്ചു. കെ. മുരളീധരന്‍ പി. ശശിധരന്‍, ഡിവിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍ രമേശന്‍, ശിവന്‍ ചൂരിക്കോട്, സുരേഷ് പായം തുടങ്ങിയവര്‍ സംസാരിച്ചു.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.സി യശോദ സ്വാഗതവും എം. സുന്ദരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹരിത സമിതിയുടെ മാര്‍ഗരേഖയും പ്രവര്‍ത്തനാസൂത്രണവും ഗ്രാമ വിശകലനവും നടന്നു. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍.വി.സത്യന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ. ബാലകൃഷ്ണന്‍, കെ.ആര്‍. വിജയനാഥ്, എന്‍. നാരായണ നായ്ക്ക്, റെയ്ഞ്ച് കോ -ഓര്‍ഡിനേറ്റര്‍മാരും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുമായ എം.ജെ അഞ്ജു, ബി.രഞ്ജിത്ത്, അരിയില്‍ വന സംരക്ഷണ സമിതി സെക്രട്ടറി യു.കെ അര്‍ജുന്‍, വനം വകുപ്പ് ജീവനക്കാരനായ മണി പാണ്ടിക്കണ്ടം തുടങ്ങിയവര്‍ ഗ്രാമ വിശകലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സാന്നിധ്യത്തില്‍ ഹരിത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സൂക്ഷ്മാസൂത്രണ രേഖ തയ്യാറാക്കുന്നതിനുമായി ഒമ്പതംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. കെ.മുരളീധരന്‍ (പ്രസിഡണ്ട്), കെ. ശോഭ (വൈസ് പ്രസിഡണ്ട്), പി. കൃഷ്ണന്‍ (അരിയില്‍) ട്രഷറര്‍ തുടങ്ങിയവരാണ് ഭാരവാഹികള്‍.

Leave a Reply

Your email address will not be published. Required fields are marked *