കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ സസ്യശാസ്ത്ര വിഭാഗവും ജന്തുശാസ്ത്ര വിഭാഗവും സംയുക്തമായി ലോക പര്‍വത ദിനം ആഘോഷിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. അനില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗവണ്മെന്റ് കോളേജ് സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ഇ.ജെ.ജോസ് കുട്ടി അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് ഷജ്ന കരീം മുഖ്യ പ്രഭാഷണം നടത്തി. സസ്യശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി. ബിജു, സോഷ്യല്‍ ഫോറസ്ട്രി കാസര്‍കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഗിരീഷ്, ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പി.വി.മിഥുന രാജ് തുടങ്ങിയവര്‍ സംസാരിച്ചു. സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്‍ സ്വാഗതവും ബോട്ടണി അസോസിയേഷന്‍ സെക്രട്ടറി കെ.ശ്യാംരാജ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ പര്‍വതങ്ങളുടെ പ്രാധാന്യം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളില്‍ വിപുലമായ ചര്‍ച്ചയും നടന്നു.