രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര മേഖല കമ്മിറ്റിയോഗം മാലക്കല്ല് വ്യാപാര ഭവനില്‍ ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ചുള്ളിക്കര പാണത്തൂര്‍ സ്റ്റേറ്റ് ഹൈവേ എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കണമെന്നും, ടൗണ്‍ വികസനം എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കണമെന്നും യോഗം പ്രേമയത്തിലൂടെ ആവശ്യപ്പെട്ടു.
മേഖല ചെയര്‍മാന്‍ സജി കെ.ജെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി ദാമോദരന്‍, ജില്ലാ പഞ്ചായത്ത് അംഗവും ഒടയംച്ചാല്‍ യൂണിറ്റി പ്രസിഡന്റു മായ ഷിനോജ് ചാക്കോ എന്നിവര്‍ സംസാരിച്ചു. മേഖല ജനറല്‍ കണ്‍വീനര്‍ കെ അഷ്റഫ് സ്വാഗതം മേഖല ജോയിന്റ് കണ്‍വീനര്‍ സുനില്‍ കുമാര്‍ പി എന്‍ നന്ദിയും പറഞ്ഞു.