സംസ്ഥാന സീനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് : ഡിസംബര്‍ 15ന് ചിറപ്പുറം മിനി സ്റ്റേഡിയത്തില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നീലേശ്വരം : കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷന്‍ ഡിസംബര്‍ 15 ന് ചിറപ്പുറം നീലേശ്വരം നഗരസഭാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സീനീയര്‍ പുരുഷ- മിക്‌സഡ് വിഭാഗത്തിലാണ് വടംവലി ചാമ്പ്യന്‍ഷിപ്പ് നടക്കുക. ജില്ലയില്‍ ആദ്യമായി സംസ്ഥാന സീനിയര്‍ വടംവലി നടക്കുന്നത്.സീനിയര്‍ പുരുഷ വിഭാഗത്തില്‍ 600, 640, മിക്‌സഡ് 580 കിലോ വിഭാഗത്തിലാണ് മത്സരം നടക്കുക.

സംസ്ഥാനത്തെ 14 ജില്ലയിലുമായി 420 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.15ന് വൈകിട്ട് ആറുമണിക്ക് തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ മത്സരം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന അസോസിയേഷന്‍ പതാക സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥും ജില്ലാ അസോസിയേഷന്‍ പതാകജില്ലാ പ്രസിഡന്റ് കെ പി അരവിന്ദനും ഉയര്‍ത്തും.സംഘാടക സമിതി ചെയര്‍മാന്‍ എ ബി സുരേന്ദ്രന്‍ സ്വാഗതം പറയും . സംസ്ഥാന സെക്രട്ടറി ഷാന്‍ മുഹമ്മദ് മത്സര വിശദീകരണം നടത്തും. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മമാന്‍ , കണ്‍സ്യൂമര്‍ഫെഡ് മെമ്പര്‍ വി കെ രാജന്‍ എന്നിവര്‍ മുഖ്യാതിയാവും.സംസ്ഥാന സ്‌പോര്‍ട്‌സില്‍ കൗണ്‍സില്‍ നോമിനി ബാലന്‍ മാണിയാട്ട് ,ജില്ലാ സ്‌പോര്‍ട്‌സില്‍ എസ്‌ക്യൂട്ടീവ് അംഗം ടിവി കൃഷ്ണന്‍, നീലേശ്വരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി ദാമോദരന്‍, ബി എ സി ചിറപ്പുറം ക്ലബ്ബ് പ്രസിഡന്റ് കെ രഘു,
നഗരസഭ എഡിഎസ് പി എം സന്ധ്യ എന്നിവര്‍ സംബന്ധിക്കും.രാത്രി 10:30 നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും നിലേശ്വരം നഗരസഭാ വൈ ചെയര്‍മാന്‍ മുഹമ്മദ് റാഫി അധ്യക്ഷനാകും.

നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, ഒ വി രവീന്ദ്രന്‍, പി വി സതീശന്‍, എം ഗോപിനാഥന്‍ എന്നിവര്‍ സംബന്ധിക്കും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അനില്‍ ബങ്കളം സ്വാഗതവും അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍ നന്ദിയും പറയും . വാര്‍ത്താസമ്മേളനത്തില്‍സംഘാട സമിതി ചെയര്‍മാന്‍ എ വി സുരേന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ അനില്‍ ബങ്കളം, ജില്ലാ പ്രസിഡന്റ് കെ പി അരവിന്ദാക്ഷന്‍, സെക്രട്ടറി രതീഷ് വെള്ളച്ചാല്‍, ബാബു കോട്ടപ്പാറ എന്നിവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *