പാലക്കുന്ന് : കളനാട് റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രൈനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നും പ്ലാറ്റുഫോം ഉയര്‍ത്തണമെന്നും പാലക്കുന്ന് കഴകം കീഴൂര്‍ പ്രാദേശികസമിതിയുടെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. കീഴൂര്‍ കൊപ്പല്‍ തറവാട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ചന്ദ്രന്‍ നടക്കാല്‍ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്അഡ്വ. കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആചാരസ്ഥാനികന്‍ ഹരിദാസ് കാരണവര്‍ ഭദ്രദീപം കൊളുത്തി. അദ്ദേഹത്തെ ആദരിച്ചു. കേന്ദ്ര കമ്മിറ്റി അഗം കുമാരന്‍മഠത്തില്‍, സെക്രട്ടറി ശ്രീധരന്‍ കീഴൂര്‍, കെ. കമലാക്ഷന്‍, രാജന്‍ പള്ളയില്‍, കവിത കുഞ്ഞിരാമന്‍, ലീലാ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.