രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം സമ്മേളനത്തിന് തുടക്കമായി. കുടുംബൂരില്‍വെച്ച് കൊടിമര പതാക ജാഥ കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ബി അബ്ദുള്ള അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍,പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, മണ്ഡലം വൈസ് പ്രസിഡന്റ് പി സി തോമസ്സ്, മണ്ഡലം സെക്രട്ടറി ചന്ദ്രന്‍ പാലംന്തടി,യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താന്‍,ബ്ലോക്ക് ഭാരവാഹികളായ ടി ജി രാധാകൃഷ്ണന്‍ നായര്‍, സജി പ്ലാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് മണ്ഡലം ,വാര്‍ഡ്, ബൂത്ത് ഭാരവാഹികള്‍ നേതൃത്ത്വം നല്‍കി. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി കൊടിമര പതാക ജാഥ സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു.